കക്കൂസ് മാലിന്യം റോഡരികിൽ തള്ളി മുങ്ങി. 24 മണിക്കൂറിനുള്ളിൽ പൊക്കി പേരാമ്പ്ര പോലീസ്.

പേരാമ്പ്ര ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയ കേസി ൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെയും ടാങ്കറും കണ്ടെത്തി പേരാമ്പ്ര പോലീസ്. ശനിയാഴ്ച രാത്രിയാണ് ബൈപ്പാസിൽ ഇ എം എസ് ആശുപത്രിക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയത്. തുടർന്ന് രാവിലെ നാട്ടുകാർ ബൈപ്പാസ് റോഡ് ഉപരോധിച്ച് സമര പരിപാടികളുമായി മുന്നോട്ട് വന്നിരുന്നു. പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ പി.ജംഷിദിന്റെ നേതൃത്യത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിൽ മാലിന്യം തള്ളിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് SI സനേഷ്, Scpo സുനിൽ കുമാർ സി.എം, CPO ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാലിന്യം തളളിയ ടാങ്കർ തിങ്കളാഴ്ച പുലർച്ച 3.45 മണിയോടുകൂടി ഫറൂക്ക് ചിറക്കം കുന്ന് കോളനിയിലെ ഗ്രൗണ്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.