ലഹരിക്കെതിരെ SPC യുടെ ഫുട്ബോൾ ടൂർണ്ണമെൻറ്

ലഹരിക്കെതിരെ SPC യുടെ ഫുട്ബോൾ ടൂർണ്ണമെൻറ്            കൊയിലാണ്ടി. ലഹരിക്കെതിരെ SPC കോഴിക്കോട് റൂറലും വിമുക്തി മിഷനും സംയുക്തമായി നടത്തുന്ന ജില്ലാതല ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ സെമി ഫൈനൽ ,ഫൈനൽ മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തി. കൊയിലാണ്ടി പോലീസ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ.സുനിൽകമാർ ടൂർണമെൻറ് ഉൽഘാടനം ചെയ്തു.കോഴിക്കോട് റൂറൽ ജില്ലാ അഡീഷിൽ പോലീസ് സൂപ്രണ്ട് ശ്രീ.പി.യം പ്രദീപ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ വിമുക്കി മിഷൻ മാനേജരും അസി.എക്സൈസ് കമ്മീഷണറുമായ ശ്രീ.എ.ജെ. ബെഞ്ചമിൻ വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വെള്ളിയോട് ഗവ.HSS മൽസരത്തിൽ വിജയിച്ചു.MJHSS എളേറ്റിൽ റണ്ണർ അപ്പ് ആയി.നാർ കോടിക് സെൽ DySP ശ്രീ.KS ഷാജി, SPC ADNO ശ്രീ.സതീശ് കുമാർ ടI എന്നിവർ മൽസരത്തിന് നേതൃത്വം നൽകി. പോലീസ്, എക്സൈസ് ,ഫയർഫോഴ്സ് ഉദ്ധ്യോഗസ്ഥർ ,വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ, കുട്ടികൾ എന്നിവർ മൽസരം കാണാൻ എത്തിയിരുന്നു.