കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി സുരക്ഷാ പദ്ധതി

കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി സുരക്ഷാ പദ്ധതി 27-12-22 തിയ്യതി കൊയിലാണ്ടി തക്കാരാ ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ സെമിനാർ സംഘടിപ്പിച്ചു. കാലത്ത് 10 മണിക്ക് ആരംഭിച്ച പരിപാടി കോഴിക്കോട് റൂറൽ ജില്ലാ നാർകോട്ടിക് സെൽ DYSP ശ്രീ.
ഷാജി. കെ. എസ് അധ്യക്ഷം വഹിച്ച പരിപാടിയിൽ കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഉദ്ഘാടനം നിർവഹിച്ചു. ജനമൈത്രി ഡെപ്യൂട്ടി നോഡൽ ഓഫീസർ സത്യൻ. ടി വി സ്വാഗതം പറഞ്ഞു. നർകോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ ഷാജി. കെ നന്ദി പറഞ്ഞു. അരിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. സുഗതൻ മാസ്റ്റർ, മൂടാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ഷീജ പട്ടേരി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സതി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനമൈത്രി  സുരക്ഷ പദ്ധതി ജില്ലാ നോഡൽഓഫീസറും അഡീഷനൽ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ പ്രദീപ്‌ പിഎം ജനമൈത്രി പദ്ധതിയെ പറ്റി ക്ലാസ് എടുത്തു. ചടങ്ങിൽ ജില്ലയിലെ 250 ഓളം സ്റ്റേഷൻ ജനമൈത്രി സമിതി അംഗങ്ങൾ പങ്കെടുത്തു.