കുരുന്നു ജീവൻ തിരിച്ച്പിടിച്ച് ചോമ്പാൽ പോലീസ്

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ലൊക്കേഷൻ മാഹി ഭാഗത്താണെന്ന് കണ്ടെത്തിയതിനെ തുടർന്ന്  കൊയിലാണ്ടി പോലീസ്  വിവരം ചോമ്പാൽ പോലീസിനെ അറിയിക്കുകയും തുടർന്ന് പട്രോളിംഗ്  ഡ്യൂട്ടിയിലുണ്ടായിരുന്ന SI പ്രശോഭ്, പോലീസുകാരായ ചിത്രദാസ്, സജിത്ത് എന്നിവർ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കണ്ടെത്തിയെങ്കിലും പോലീസ് സംഘത്തെ കണ്ട കുട്ടി ആ സമയം തലശ്ശേരി ഭാഗത്തു നിന്നും വന്ന് കൊണ്ടിരുന്ന ട്രെയിനിനു നേരെ ഓടി . ആ സമയം സ്വന്തം ജീവൻ പണയം വെച്ച് പോലിസ് സംഘം  കുട്ടിക്കു പിന്നാലെ ട്രാക്കിലൂടെ ഓടി കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.