ഓൺലൈൻ തട്ടിപ്പുകാർ

04 Jul 2025

സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച പ്രധാന പ്രതി ഉൾപ്പെടെ 8 യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി മുഹമ്മദ് ജാസിം എന്ന യുവാവിനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത് . വ്യാജ ട്രേഡിംങ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ലോൺ ആപ്പ് തട്ടിപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95000 രൂപ നഷ്ടപ്പെട്ട കേസിലും നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതി അറസ്റ്റിൽ ആയത് പരാതിക്കാരുടെ നഷ്ടപ്പെട്ട പണം എത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരൂർ സ്വദേശിയായ റിസ്വാൻ കോഴിക്കോട് പെരുവയൽ സ്വദേശിയായ ആദിൽ ഫിനാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ഇവരെ വിശദ്ധമായി ചോദ്യം ചെയ്തപ്പോഴാണ് അക്കൗണ്ടുകളും എ.ടി.എം കാർഡും മുക്കം സ്വദേശിയായ ഷാമിൽ റോഷൻ കൈമാറിയതായും ഇങ്ങനെ ലഭിക്കുന്ന തുക പിൻവലിക്കുന്നത് ഷാമിൽ റോഷൻ ആണെന്ന് കണ്ടെത്തിയത്. പിന്നീട് ഷാമിൽ റോഷനെ അറസ്റ്റ് ചെയ്തു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താൻ പിൻവലിക്കുന്ന പണം നേരിട്ടും കറൻസി ആക്കിയും മറ്റും മുഹമ്മദ് ജാസിംനാണ് കൈമാറിയിരുന്നതെന്നും മുഹമ്മദ് ജാസിം ഈ ക്രിപ്റ്റോ കറൻസി കൂടിയ വിലയ്ക്ക് ചൈനീസ് സൈബർ തട്ടിപ്പുകാർക്ക് ഫിനാൻസ് എക്സ്ചേഞ്ചിലൂടെ നൽകിക്കൊണ്ടിരുന്നതായും കണ്ടെത്തിയത് എറണാകുളത്ത് ഒളിവിൽ ആയിരുന്ന പ്രതിയെ സൈബർ ക്രൈം പോലീസ് സംഘം സാഹസികമായാണ് പിടികൂടിയത്. ആദിൽ ഷിനാസ്, മുഹമ്മദ് ഷാനിഫ് , ഷാമിൽ റോഷൻ, വൈശാഖ്, റിസ്വാൻ അഹമ്മദ്, സംഗീത് ചന്ദ്രൻ, മുഹമ്മദ് ജനീസ്, ജാസിം എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. അന്വേഷണ സംഘത്തിൽ എസ്.ഐ ടിബി ഷൈജു ,SCPO മാരായ ഷമീർ, അജേഷ് , CPO മാരായ ശരത് ചന്ദ്രൻ, ദീപക് സുന്ദരൻ എന്നിവരും ഉണ്ടായിരുന്നു

പുതിയ വാർത്ത
04

Jul 2025

MDMA പിടികൂടി

PERAMBRA POLICE ARRESTED A YOUNGTER WITH 3.096 GRAM OF MDMA

04

Jul 2025

ഓൺലൈൻ തട്ടിപ്പുകാർ

സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച പ്രധാന പ്രതി ഉൾപ്പെടെ 8 യുവാക്കൾ അറസ്റ്റിൽ

04

Jul 2025

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്

Kakkur police arrested an online financial fraud

01

Jul 2025

NATIONAL ARM WRESTLING 2025 WINNER

SREERAJ A CPO TELE &TECH KOZHIKODE RURAL WINNS SILVER MEDAL IN NATIONAL ARM WRESTLING CHAMPIONSHIP 2025

24

Jun 2025

ലഹരി വിരുദ്ദ ദിനം

ANTI NARCOTIC CAMPAIGN OF KOZHIKODE RURAL POLICE

12

Jun 2025

സ്ഥലം മാറ്റം

TRANSFER AND POSTING OF ADDL SP

12

Jun 2025

സ്ഥലം മാറ്റം

TRANSFER & POSTING OF ADDL SP

30

May 2025

കൊയിലാണ്ടി പോലീസിൻെറ ലഹരി വേട്ട

KOYILANDY POLICE SEIZED 8.67 GRAM OF MDMA

30

May 2025

കൊയിലാണ്ടി പോലീസിൻെറ ലഹരി വേട്ട

KOYILANDY POLICE SEIZED 18.19 gram of MDMA

30

May 2025

2025 ലെ ബാഡ്ജ് ഓഫ് ഓണർ

2025 badge of honor winners

11

Nov 2024

കൊയിലാണ്ടിയിലെ ATM കവർച്ചാ നാടകം പൊളിച്ച് പോലീസ്

POLICE FOIL ATM ROBBERY DRAMA IN KOYILANDY

11

Nov 2024

വടകര പോലീസിൻെറ കഞ്ചാവ് വേട്ട

DRUG HUNT BY VATAKARA POLICE

globeസന്ദർശകർ

104341