കോഴിക്കോട് റൂറൽ ജില്ല
ജില്ലയുടെ തെക്ക് കോഴിക്കോട് സിറ്റി പോലീസ് ജില്ലയ്ക്ക് ഇടയിൽ കോരപ്പുഴ ഭൗതിക അതിർത്തിയായും മാഹി, കണ്ണൂർ ജില്ലകൾ വടക്ക് മാഹി നദി ഭൗതീക അതിർത്തിയായും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലും കിഴക്ക് വയനാട് ജില്ലയുമാണ്, തെക്കുകിഴക്കൻ അതിർത്തിയിൽ മലപ്പുറം ജില്ലയാണ്.
ജില്ലാ പോലീസ് ഓഫീസ് കോഴിക്കോട് റൂറൽ വടകര ടൗണിൽ നിന്ന് 2 കിലോമീറ്റർ അകലെ പുതുപ്പണത്താണ് സ്ഥിതി ചെയ്യുന്നത്. ഡിവൈഎസ്പി അഡ്മിനിസ്ട്രേഷൻ, ജില്ലാ സ്പെഷൽ ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, ജില്ലാ ക്രൈംബ്രാഞ്ച്, നാർക്കോട്ടിക് സെൽ, സൈബർ സെൽ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നോഡൽ ജില്ലാ ഓഫീസ് തുടങ്ങിയ പ്രധാന ഓഫീസുകൾ ജില്ലാ പോലീസ് ഓഫീസ് കോംപ്ലക്സിലാണ് പ്രവർത്തിക്കുന്നത്. കീഴരിയൂരിലാണ് ജില്ലാ ആംഡ് റിസർവ് പ്രവർത്തിക്കുന്നത്. 
വടകരയിലെ വനിതാ സെൽ, വടകരയിലും നാദാപുരത്തും രണ്ട് കൺട്രോൾ റൂമുകളും വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നിവിടങ്ങളിൽ 3 ട്രാഫിക് യൂണിറ്റുകളും കാപ്പാട് ഒരു ടൂറിസം പോലീസും പ്രവർത്തിക്കുന്നു. ക്രമസമാധാന പരിപാലനം 4 സബ്ഡിവിഷനുകൾ, 21 പോലീസ് സ്റ്റേഷനുകൾ എന്നിവയിലൂടെ കൈകാര്യം ചെയ്യുന്നു