പേരാമ്പ്രയിലെ അനുവിൻ്റെ കൊലപാതകം പ്രതി പിടിയിൽ

പേരാമ്പ്ര വാളൂരിൽ യുവതിയെ തോട്ടിൽ മുക്കിക്കൊന്ന കേസിൽ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് കോളനിയിൽ കാവുങ്ങൽ നമ്പിലകത്ത് മുജീബ്റഹ്‌മാൻ (48) മുത്തേരി ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതി. ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ മാത്രം 13 കേസ്. ഇതുകൂടാതെ മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായി 44 കേസുകളിലും ഇയാൾ പ്രതിയാണ്. പ്രതി, ആദ്യമായി കൊലപാതക കേസിൽ പിടിയിലായത് ഇരുപതാംവയസിൽഅഞ്ചുമാസം മുൻപ് കിഴിശ്ശേരിയിലെ ആക്രിക്കടയിൽ നടന്ന മോഷണത്തിന് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്‌ത്‌ ജാമ്യത്തിൽ ഇറങ്ങിയതാണ് മുജീബ്. ഈ സമയത്താണ് വാളൂരിലെ അനുവിനെ കൊലപ്പെടുത്തുന്നത്.2020ലാണ് മുത്തേരിയിൽ വയോധികയെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയത്. മോഷ്ട‌ിച്ച ഓട്ടോയിൽ ആയിരുന്നു അന്ന് പ്രതി കൃത്യത്തിനായി എത്തിയത്. ഇതിനിടെ വഴിയിൽ ജോലിയ്ക്ക് പോകാനായി നിൽക്കുന്ന വയോധികയെ കാണുകയായിരുന്നു. ജോലി സ്ഥലത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ഇയാൾ വയോധികയെ വാഹനത്തിൽ കയറ്റിയത്.ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി ഇയാൾ ഇവരുടെ കൈകാലുകൾ ഓട്ടോയിൽ കെട്ടിയിട്ടശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.